കോട്ടയം: ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമങ്ങൾ സത്യം പറയണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് ഐ എ എസ് .......
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോസ്റ്റൽ സർക്കിൾ "ഓമനമകൾ" എന്ന പേരിൽ ഒരു റീൽ മത്സരം സംഘടിപ്പിക്കുന്നു.
പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സുകന്യ സമൃദ്ധി യോജന പദ്ധതിയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം.
2026 മാർച്ച് 1 മുതൽ 7 വരെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി #OmanaMakal എന്ന ഹാഷ്ടാഗോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന സുകന്യ സമൃദ്ധി യോജനയുടെ ഗുണങ്ങൾ വ്യക്തമാക്കുന്ന മലയാളം റീലുകൾ തയ്യാറാക്കി പങ്കുവെക്കാൻ കേരളത്തിലുടനീളമുള്ള കുടുംബങ്ങളെ ഇതിലൂടെ ക്ഷണിക്കുന്നു.
10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുള്ള കുടുംബങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. ......
ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണ്.
2023ൽ നൽകിയ ജെ ബി കോശി കമ്മീഷനാണ്.......
തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്. അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില് നിന്നാണ് പോലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരിയുടെ വീട്ടില് തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. ......
കോട്ടയം ജില്ലയിലെ നീറിക്കാട് അയ്യൻകോവിക്കൽ മഹാദേവക്ഷേത്രത്തിന്റെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറിയ ഗംഗ ശശിധരൻ അവതരിപ്പിച്ച ഗംഗ തരംഗം സംഗീതനിശ, അപൂർവമായൊരു മതമൈത്രിയുടെ സാന്നിധ്യമായി മാറി.
അതേസമയം സമീപത്തെ നീറിക്കാട് ക്രിസ്തീയ ദേവാലയത്തിലെ പെരുന്നാളും നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ വിശേഷദിനത്തിൽ, ചെറുപ്പം കൊണ്ടും കഴിവ് കൊണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഗംഗ ശശിധരൻ വയലിനിലൂടെ തീർത്ത ക്രിസ്തീയ ഭക്തിഗാനം ആബാലവൃദ്ധജനങ്ങൾ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു.
കരഘോഷങ്ങളുടെ തിരമാലയായി ഉയർന്ന സ്നേഹാദരങ്ങൾ, ആ കുഞ്ഞ് കലാകാരിയോടുള്ള ജനങ്ങളുടെ സ്നേഹാ ദരം മുഴങ്ങിപ്രഖ്യാപിച്ചു. ......
സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.
സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് സംശയകരമായി തോന്നുന്നു. ......
കോട്ടയം: സംസ്കാര സാഹിതി കോട്ടയത്ത് സംഘടിപ്പിച്ചിട്ടുള്ള 'ഉത്സവ് 2026' സാംസ്കാരിക മേളയിലെ പ്രധാന പരിപാടികളിലൊന്നായ മാധ്യമ സംവാദം 2026 ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4.30നാണ്. 'സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പത്രപ്രവർത്തകനും സാഹിത്യകാരനുമായ ഡോ. ......
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം വിവാദമാകുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.......
ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി
ഈരാറ്റുപേട്ടയിൽ തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെ മാനിന്റെ ത ലയോട്ടി കണ്ടെത്തി.
കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരി ശു പുരയിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീ പടർന്നത്.
താഴത്തുപറമ്പിൽ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയർ ഫോഴ്സ് എത്തി തീ അണച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്.
ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ......